മലയാളികളുടെ വോട്ട് ലഭിക്കുമെന്ന് വിശ്വാസം- കമല്‍ഹാസന്‍

ചെന്നൈ- തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍. ജനങ്ങളുടെ പ്രതികരണം വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും മലയാളികളുടെ അടക്കം വോട്ട് ലഭിക്കുമെന്ന് വിശ്വാസമെന്നും കമല്‍ഹാസന്‍ പറഞ്ഞു.എല്ലാവരെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും കളിക്കുന്നത് രാഷ്ട്രീയം മാത്രമാണെന്നും ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News