ഫുജൈറ- വാഹന നമ്പര്‍ പ്ലേറ്റുകളുടെ ലുക്കും രൂപവും പുതുക്കി ഫുജൈറ പോലീസ്. തീര്‍ത്തും പുതുമയുള്ള സ്‌പോര്‍ട്‌സ് പ്ലേറ്റും പ്രൈവറ്റ് പ്ലേറ്റുമാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു തരം ഡിസൈനിലാണിത്. ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ എമിറേറ്റിന്റെ പേരായ ഫുജൈറ എന്ന രേഖപ്പെടുത്തിയ രണ്ട് വലിപ്പത്തിലുള്ള നമ്പര്‍ പ്ലേറ്റുകളാണ് ഇനി ഉണ്ടാകുക.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഏപ്രില്‍ നാലു മുതല്‍ പുതിയ നമ്പര്‍ പ്ലേറ്റുകള്‍ ലഭിക്കും. പഴ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ക്കു പകരം പുതിയവ മാറ്റിസ്ഥാപിക്കുന്നതിന് മേയ് രണ്ടു വരെ കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, ട്രെയ്‌ലറുകള്‍ ഉള്‍പ്പെടെയുള്ള മറ്റു വിഭാഗം വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റ് ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.










