ദോഹ- ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ പ്രസിഡണ്ടുമായ അഹമ്മദ് പാതിരിപ്പറ്റയുടെ മകന് ഷഹീന് അഹമ്മദ് (42) നാട്ടില്‍ നിര്യാതനായി.
ഹൃദയാഘാതമായിരുന്നു മരണകാരണം. നാലുപതിറ്റാണ്ടിലേറെ കാലമായി ഖത്തറിലുള്ള പിതാവിനോടൊപ്പം കുറച്ചുകാലം ഖത്തറിലുണ്ടായിരുന്നു.
ഹൃദ്രോഗസംബന്ധമായ ചില അസ്വസ്ഥകള്‍ കണ്ടതിനെ തുടര്‍ന്ന് നാല് മാസം മുമ്പ് വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ധം അനുഭവപ്പെട്ടിരുന്നു.
അജിഷയാണ് ഭാര്യ. ഹിസ ഷഹീന്, റീം ഷഹീന് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: റുബീന യാസര്‍ , ഫാരിസ് അഹമ്മദ്, ഡോ. ഫൈറൂസ അഹമ്മദ്. മൃതദേഹം ചീക്കോന്ന് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവുചെയ്തു.
ഖത്തറിലുള്ള അഹമ്മദ് പാതിരിപ്പറ്റ ഇന്ന് നാട്ടിലേക്ക് തിരിക്കും.






