Sorry, you need to enable JavaScript to visit this website.

ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മലയാളിയുടെ കയ്യൊപ്പ്; രണ്ടര ലക്ഷം സീറ്റുകള്‍ നിർമിക്കുന്ന കമ്പനിയുടെ സി.ഇ.ഒ എറണാകുളം സ്വദേശി

ആറ് സ്‌റ്റേഡിയങ്ങളുടെ സീറ്റുകള്‍ നിര്‍മിക്കുന്ന കോസ്റ്റല്‍ ഖത്തര്‍ സി.ഇ.ഒ നിഷാദ് അസീം എറണാംകുളം ജില്ലയിലെ നേര്‍ത്ത് പറവൂര്‍ സ്വദേശി

ദോഹ- ഫിഫ ലോകകപ്പ് 2022 ന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുമ്പോള്‍ മുന്നൊരുക്കങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായി കോസ്റ്റല്‍ ഖത്തര്‍.

ലോകകപ്പിനുള്ള തയ്യാറെടുപ്പില്‍ സജീവ പങ്കുവഹിക്കുന്ന പ്രാദേശിക കമ്പനികളില്‍ എഞ്ചിനീയറിംഗ് ജോലികളില്‍ വൈദഗ്ദ്ധ്യം നേടിയ കോസ്റ്റല്‍ ഖത്തര്‍ കമ്പനിയാണ് ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ആറ് സീറ്റുകളുടെ നിര്‍മ്മാണവും ഇന്‍സ്റ്റാളേഷനും ഏറ്റെടുത്തിരിക്കുന്നത്.

മലയാളിയായ നിഷാദ് അസീം ആണ് കോസ്റ്റല്‍ ഖത്തറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെന്നതാണ് മലയാളികളുടെ അഭിമാനം.

https://www.malayalamnewsdaily.com/sites/default/files/2021/03/30/doha6.jpeg

അല്‍ബെയ്ത്, അല്‍ ജനൂബ്, അഹമ്മദ് ബിന്‍ അലി, എഡ്യൂക്കേഷന്‍ സിറ്റി, ലുസൈല്‍, റാസ് അബു അബൂദ് എന്നീ സ്റ്റേഡിയങ്ങള്‍ക്കായി മൊത്തം രണ്ടര ലക്ഷം സീറ്റുകളാണ് കോസ്റ്റല്‍ ഖത്തര്‍ നിര്‍മിക്കുന്നത്. 2017 ഏപ്രിലില്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുമായി കോസ്റ്റല്‍ കമ്പനി കരാറിലേര്‍പ്പെട്ടിരുന്നു . വിശാലമായ വാണിജ്യ, പൊതു ഇടങ്ങള്‍ക്കായി നിലകള്‍ രൂപകല്‍പ്പന ചെയ്യുക, വിതരണം ചെയ്യുക, ഇന്‍സ്റ്റാള്‍ ചെയ്യുക, വാസ്തുവിദ്യാ, വ്യാവസായിക പദ്ധതികള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി വിപുലമായ ഉല്‍പ്പന്നങ്ങളാണ് കോസ്റ്റല്‍ ഖത്തര്‍ നിര്‍മ്മിക്കുന്നത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും സാക്ഷ്യം വഹിച്ച ദ്രുതഗതിയിലുള്ള വികസനത്തിന്റെ വെളിച്ചത്തില്‍ സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉല്‍പ്പന്നങ്ങളുടെ വിശ്വസനീയമായ ഉറവിടമെന്ന നിലയില്‍ കമ്പനിയുടെ പ്രാധാന്യം വളരുകയാണ്. നിര്‍മ്മാണ പ്രക്രിയയുടെ ആസൂത്രണവും രൂപകല്‍പ്പനയും, 3 ഡി മോഡലിംഗ്, നടപ്പാക്കല്‍, ഇന്‍സ്റ്റാളേഷന്‍ ജോലികള്‍ വരെയുള്ള മുഴുവന്‍ ജോലികളിലും കമ്പനിയുടെ വിദഗ്ധ സംഘം കൈകാര്യം ചെയ്യുമെന്ന് കോസ്റ്റല്‍ ഖത്തര്‍ സി.ഇ.ഒ നിഷാദ് അസീം വിശദീകരിച്ചു .

സ്റ്റേഡിയം സീറ്റുകള്‍ക്കായി വ്യത്യസ്ത വര്‍ണ്ണ പാറ്റേണുകള്‍ വികസിപ്പിക്കുന്നതില്‍ കമ്പനി വിജയിച്ചതായി കോസ്റ്റല്‍ ഖത്തര്‍ പ്രൊജക്ട് മാനേജര്‍ ഇമാദ് പറഞ്ഞു. സുപ്രീം കമ്മിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്കായി ഒരു കൂട്ടം ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിങ്ങള്‍ ഇപ്പോള്‍ കാണുന്ന വര്‍ണ്ണ പാറ്റേണുകള്‍ ആ ഓപ്ഷനുകളില്‍ നിന്ന് തെരഞ്ഞെടുത്തതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റേഡിയം സീറ്റുകളുടെ നിര്‍മ്മാണ വേളയില്‍ സുസ്ഥിര സമ്പ്രദായങ്ങള്‍ പാലിക്കുന്നതിലും പ്ലാസ്റ്റിക് പാഴാക്കുന്നത് ഒഴിവാക്കുന്നതിലും കോസ്റ്റല്‍ ഖത്തര്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ''സീറ്റുകള്‍ നിര്‍മ്മിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ അംഗീകാരം ലഭിക്കാതെ വരികയോ നിറങ്ങള്‍ മാറ്റേണ്ടി വരികയോ ചെയ്താല്‍ അവ പുനര്‍നിര്‍മിക്കും. ചില സാഹചര്യങ്ങളില്‍. അന്തിമ ഉല്‍പ്പന്നം മിക്സഡ്-കളറിലാണ് വരിക. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും കൈകാര്യം ചെയ്യുന്ന ഒരു വിദഗ്ധ സംഘമാണ് ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുമായുള്ള സഹകരണത്തില്‍, അസീമും ഇമാദും തികഞ്ഞ സംതൃപ്തിയും അഭിമാനവും പ്രകടിപ്പിച്ചു.

നിര്‍മ്മാണം, വാണിജ്യം, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, പ്രോജക്ട് സപ്പോര്‍ട്ട് എന്നിവയില്‍ ശ്രദ്ധേയമായ സ്ഥാപനമാണ് കോസ്റ്റല്‍ ഖത്തര്‍. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഹെഡ് കോര്‍ട്ടേഴ്സ്, ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഖത്തര്‍ നാഷണല്‍ ലൈബ്രറി തുടങ്ങിയ ഖത്തറിന്റെ അഭിമാനപദ്ധതികളിലൊക്കെ കോസ്റ്റല്‍ ഖത്തറിന് പങ്കാളിത്തമുണ്ട്.

Latest News