തിരക്കഥ തിരുത്തിയത് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ 

ആലുവ- മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ വരുത്തിയ ഒരു തിരുത്തലിനെക്കുറിച്ച് ജിജോ പുന്നൂസ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. ബറോസിന്റെ പൂജയുമായി ബന്ധപ്പെട്ട് പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബാറോസ് ഒരു പ്രോജക്ട് ആയി കഴിഞ്ഞതിനു ശേഷം ആണ് ഇതില്‍ യുവാക്കളുടെ സാന്നിധ്യവും അനിവാര്യം ആണെന്ന് തോന്നിയത് - ഉടന്‍ ലാല്‍ സുചിയെ വിളിച് പിള്ളേരെ ഇങ്ങോട്ട് അയക്കാന്‍ പറഞ്ഞു.. വിസ്മയയും പ്രണവും വന്നിരുന്നു ഡിസ്‌കഷന്‍ ടൈമില്‍ .. വിസ്മയ കഥ കേട്ടിട്ട് ആദ്യം ഒറ്റ റിക്വസ്റ്റ് ആണ് മുന്നില്‍ വച്ചത്..ജിജോ അങ്കിള്‍.. ഇതില്‍ ആഫ്രിക്കന്‍സിനെ നെഗറ്റീവ് കൊടുത്ത് ചിത്രീകരിക്കേണ്ട.  അല്ലെങ്കില്‍ തന്നെ അവര്‍ പുറത്ത് ഒരുപാട് ചൂഷണങ്ങള്‍ നേരിടുന്നുണ്ട്.. നമുക്ക് അതൊന്ന് മാറ്റാം. അങ്ങനെയാണ് അവിടെ കഥയില്‍ ആ ഒരു മാറ്റം ഉണ്ടായത്- ജിജോ പുന്നൂസ് പറഞ്ഞു.ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് പറഞ്ഞ് ് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.


 

Latest News