അവരെ കാണുമ്പോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്; കൈയടി നേടി മമ്മൂട്ടിയുടെ മാസ് ഡയലോഗ്

നമ്മള്‍ താമസിക്കുന്ന വീട്, സഞ്ചരിക്കുന്ന വാഹനം, നമ്മുടെ ഫ്രിഡ്ജ്, ടിവി, ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍. ഇതെല്ലാം തരുന്നത് അവരാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ നമ്മളെ ഭരിക്കേണ്ടത്. നമ്മളെ കാണുമ്പോള്‍ അവരല്ല, അവരെ കാണുമ്പോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്- സ്വന്തം മുഖ്യമന്ത്രി കഥാപാത്രം പറയുന്ന മാസ് ഡയലോഗ് പങ്കുവെച്ചിരിക്കയാണ് മമ്മൂട്ടി.
വണ്‍ സനിമിയില്‍ മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിട്ട കടക്കല്‍ ചന്ദ്രന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍നിന്ന് ലഭിക്കുന്നത്.  


വോട്ട് ചെയ്ത ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനങ്ങള്‍ തന്നതാണ് ഓരോ മന്ത്രിമാരും, എംഎല്‍എമാരും ധരിക്കുന്ന വസ്ത്രം മുതല്‍ താമസിക്കുന്ന വീട് വരെ. അതിനാല്‍ അവരെ കാണുമ്പോള്‍ എണീറ്റ് നില്‍ക്കേണ്ടത് നമ്മളാണ്. അല്ലാതെ നമ്മളെ കാണുമ്പോള്‍ അവരല്ല എണീക്കേണ്ടത് എന്നാണ് കടക്കല്‍ ചന്ദ്രന്‍ വീഡിയോയില്‍ പറയുന്നത്.
മാര്‍ച്ച 26ന് റിലീസ് ചെയ്ത ചിത്രത്തിലെ  പശ്ചത്താല സംഗീതത്തിനും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍നിന്ന് ലഭിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെയും മുരളി ഗോപിയുടെയും പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. മുരളി ഗോപി പ്രിപക്ഷ നേതാവിന്റെ വേഷത്തിലും. വണ്ണിന് നിലവില്‍ കേരളത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായും സാമ്യം തോന്നിയില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷത്തില്‍ എത്തിയ മലയാളം ചിത്രമാണ് വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം 2020 ഏപ്രിലിലാണ് റിലീസ് ചെയ്യാനിരുന്നത്. കോവിഡ് മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Latest News