കല്‍പനയുടെ മകള്‍ സിനിമയില്‍

കൊച്ചി- അന്തരിച്ച നടി കല്‍പനയുടെ മകള്‍ ശ്രീസംഖ്യ(ശ്രീമയി) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ സുമേഷ് ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആബ്ര മൂവീസിന്റെ ബാനറില്‍ അബ്ദുല്‍ റഷീദ് നിര്‍മിക്കുന്ന ചിത്രത്തിന് കുഞ്ചിയമ്മയും അഞ്ചുമക്കളും എന്നാണ് പേരിട്ടിരിക്കുന്നത്.
വിദേശ കുത്തകകളെ അകറ്റി നിര്‍ത്തുന്ന ഗാന്ധി ബസാറിന്റെയും അവിടെയുള്ള കുഞ്ചിയെന്ന 20 വയസ്സുകാരിയെയും അവള്‍ക്കൊപ്പമുള്ള അഞ്ച് പേരെയും ചുറ്റിപ്പറ്റിയാണ് കഥ. കുഞ്ചിയെന്ന മുഖ്യകഥാപാത്രത്തെയാണ് ശ്രീസംഖ്യ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ശ്രീജിത് രവി, ഇര്‍ഷാദ്, സാജു നവോദയ, ബിനു പപ്പു, ടിനി ടോം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാരഞ്ജിനി, ശ്രീസംഖ്യ, ടിനി ടോം, നിര്‍മാതാവ് അബ്ദുല്‍ റഷീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News