Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കഫാല മാറുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; സ്പോണ്‍സറുടെ അനുമതി വേണ്ടെങ്കിലും മറ്റു നിബന്ധനകളുണ്ട്

ജിദ്ദ- സൗദി അറേബ്യയില്‍ സ്പോൺസറുടെ അനുമതിയില്ലാതെ തൊഴിലാളികൾക്ക് കഫാല മാറ്റുന്നതിന് വ്യവസ്ഥകളും നിബന്ധനകളും ബാധകമാണ്.

തൊഴിലാളി ഇഖാമ തൊഴിൽ നിയമത്തിന് അനുയോജ്യമായ  പ്രൊഫഷണൽ ഇഖാമ ആയിരിക്കണം .വീട്ടുജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റുക സാധ്യമല്ല.    സൗദി അറേബ്യയിൽ  എത്തിയതിനുശേഷം ഒരു തൊഴിലുടമയുടെ കീഴിൽ 12 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നിലവില്‍ ജോലി ചെയ്യുന്നവരായിരിക്കണം. ഹുറൂബിലാകാന്‍ പാടില്ല.
സ്പോൺസർഷിപ്പ് മാറ്റുന്നതിന് വേറെ അപേക്ഷ നല്‍കിയവരായിരിക്കരത്. തൊഴില്‍ കരാർ വ്യവസ്ഥകളില്‍
മാറ്റം ഉണ്ടെങ്കിൽ, മുൻകൂർ അറിയിപ്പ് നൽകിയിരിക്കണം.
 തൊഴിൽ കരാർ ഇല്ലാത്തവർക്കും സൗദി അറേബ്യയിൽ പ്രവേശിച്ച് 90 ദിവസത്തിനകം വർക്ക് പെർമിറ്റ് ലഭിച്ചിട്ടില്ലാത്തവർക്കും തുടർച്ചയായി മൂന്ന് മാസത്തേക്ക് ശമ്പളം ലഭിച്ചിട്ടില്ലാത്തവർക്കും വർക്ക് പെർമിറ്റും ഇഖാമയും പുതുക്കാതെയും  കാലവാധി അവസനിച്ചവർക്കും മുകളില്‍ പറഞ്ഞ  വ്യവസ്ഥകളൊന്നും ബാധകമല്ല.
തൊഴിലുടമയ്ക്കും തൊഴിലാളിക്കും സൗദി സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ഓൺലൈൻ ക്വിവ പോർട്ടലിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം, ക്വിവയില്‍ തൊഴിൽ ഓഫർ ലെറ്ററും നല്‍കിയിരിക്കണം.

തൊഴിലാളിയെ സ്വീകരിക്കുന്നതിന് കമ്പനി പാലിക്കേണ്ട നിബന്ധനകളുമുണ്ട്. സാധുവായ വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം. കഴിഞ്ഞ മൂന്ന് മാസമായി വേതന, സംരക്ഷണ ആവശ്യകതകൾ കുറഞ്ഞത് 80 ശതമാനം പാലിച്ചിരിക്കണം.
സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും രേഖാമൂലമുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം.
 സ്വയം വിലയിരുത്തൽ പ്രോഗ്രാമില്‍ കുറഞ്ഞത് 80 ശതമാനം പ്രതിജ്ഞാബദ്ധരായിരിക്കുകയും ആഭ്യന്തര നിയന്ത്രണ ചട്ടങ്ങള്‍ക്ക് അംഗീകാരം നേടിയിരിക്കകയും വേണം.

 ക്വിവ പോർട്ടൽ വഴിയാണ് തൊഴിൽ ഓഫർ നൽകേണ്ടത്. ഇതിലൂടെ വരുന്ന തൊഴിൽ ഓഫർ സ്വീകരിക്കാനോ നിരസിക്കാനോ തൊഴിലാളിക്ക് അവസരമുണ്ട്.
നിലവിലെ സ്ഥാപനത്തെ തൊഴിൽ മാറ്റത്തെക്കുറിച്ച് അറിയിക്കുകയും തുടർന്ന് അറിയിപ്പ് കാലയളവ് കണക്കാക്കുകയും ചെയ്യും.

Latest News