അബുദാബി- യു.എ.ഇയില്‍ മലയാളിയടക്കംആറു പേര് കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി നിസാര്‍ അലി (45) ആണു മരിച്ച മലയാളി. 2,348 പേര് കോവിഡ്19 മുക്തരായതായും 2,172 പേര്‍ക്കു രോഗം ബാധിച്ചതായും ആരോഗ്യ -മന്ത്രാലയം അറിയിച്ചു.
നിസാര്‍ അലി റാസല്‍ഖൈമയിലാണ് മരിച്ചത്. ഇവിടെ സ്വന്തമായി റസ്റ്റോറന്റ് നടത്തിവരികയായിരുന്നു.
ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കള്‍ രാവിലെ 11 നാണു മരിച്ചത്. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജ് മുന്‍ ജനറല്‍ സെക്രട്ടറിയും അക്കാഫിന്റ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ഷൈനി നിസാര്‍. മക്കള്‍: നദീം നിസാര്‍, നൗഫല്‍ നിസാര്‍.
രാജ്യത്തെ ആകെ രോഗികള്‍ 4,44,398 ആണ്. രോഗമുക്തി നേടിയവര്‍-4,27,188. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍-15,759. ആകെ മരണസംഖ്യ-1,451.
യു.എ.ഇയിലെ 5 മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 14 ദിവസം കൂടുമ്പോള്‍ കോവിഡ് പി.സി.ആര് പരിശോധന ഈ മാസം 28 മുതല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഗതാഗതം, ആരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും ഇസ്തിരിക്കട, ബ്യൂട്ടി-ഹെയര്‍ സലൂണ്‍ എന്നിവയടങ്ങുന്ന സാമൂഹികവും സ്വകാര്യവുമായ സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കുമാണു പരിശോധന നിര്‍ബന്ധമാക്കിയത്. എന്നാല്‍ വാക്സിനെടുത്തവര്‍ക്ക് ഇതു ബാധകമല്ല.