ജാഡയില്ലാത്ത പാവം പയ്യന്‍- കാളിദാസ് ജയറാമിനെക്കുറിച്ച് നടി മെറിന് നൂറുനാവ്

കാളിദാസ് നല്ലൊരു സുഹൃത്താണ്. ഒരു പാവം പയ്യന്‍. ജയറാമിനെ പോലെയൊരു മഹാനടന്റെയും മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ നായിക പര്‍വതിയുടെയും മകനാണെന്ന ജാഡയൊന്നും ഇല്ല. കാളിദാസിന് സിനിമ ചെറുപ്പം മുതല്‍ പരിചയമുള്ള സ്ഥലമാണ്. അതുകൊണ്ട് ഞങ്ങളെപോലെയുള്ള പുതുമുഖങ്ങളെ ശ്രദ്ധിക്കേണ്ട ആവശ്യമൊന്നുമില്ല. പക്ഷേ ആദ്യം മുതലേ കാളിദാസ് ഞങ്ങളുമായൊക്കെ സൗഹൃദം സ്ഥാപിച്ചിരുന്നു. ഒപ്പം അഭിനയിക്കുവരെ കംഫര്‍ട്ടാക്കാന്‍ കാളിദാസ് ശ്രമിക്കാറുണ്ട്. - കാളിദാസ് ജയറാമിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നടി മെറിന്‍ ഫിലിപ്പ്.

രണ്ടാമത്തെ സിനിമ ഹാപ്പി സര്‍ദാറിലും കാളിദാസാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. സുധീപ് ജോഷി സാറും ഭാര്യ ഗീതിക സുധീപുമായിരുന്നു ഹാപ്പി സര്‍ദാറിന്റെ സംവിധാനം. ഓഡിഷന്‍ വഴി തന്നയൊണ് ഹാപ്പി സര്‍ദാറിലും എന്നെ തിരഞ്ഞെടുത്തത്. തിരക്കഥ വായിച്ചപ്പോഴേ ഇഷ്ടമായി. ഹാപ്പി സര്‍ദാറിലെ നായികയാവാന്‍ തടി കുറയ്ക്കേണ്ടി വന്നു.

സ്വപ്നം തേടിയെത്തിയ സന്തോഷമായിരുന്നു പൂമരത്തിലെ അവസരം. തൊട്ടുപിന്നാലെ, ഹാപ്പി സര്‍ദാറുമെത്തി. രണ്ടിലും നായകന്‍ കാളിദാസ് ജയറാമും. ഇപ്പോള്‍ തമിഴിലും മലയാളത്തിലുമായി പുതിയ പ്രോജക്ടുകള്‍ മെറിനെ തേടിയെത്തിയിട്ടുണ്ട്.

 

Latest News