Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദൃശ്യം രണ്ടിന്റെ തെലുങ്ക് പതിപ്പ് ചിത്രീകരണവും തൊടുപുഴയില്‍ 

തൊടുപുഴ- മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ദൃശ്യം രണ്ടിന്റെ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന് തൊടുപുഴയിലെ കൈപ്പക്കവല ഒരുങ്ങുന്നു. ആമസോണ്‍ െ്രെപമില്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിന്റെ രണ്ടാം ഭാഗം 22ന് കൈപ്പക്കവലയില്‍ ചിത്രീകരണം ആരംഭിക്കും. വെങ്കിടേഷാണ് ചിത്രത്തില്‍ നായകന്‍. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശവും തൊടുപുഴയില്‍ തന്നെയാണ് ഒരുക്കിയത്. വെങ്കിടേഷ് നായകനാകുന്ന ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പും ഒരുങ്ങുന്നത് കാഞ്ഞാറില്‍ തന്നെയാണ്. ഈ പ്രദേശം ഇപ്പോള്‍ അറിയുന്നത് ദൃശ്യം കവല എന്നാണ്.അടുത്ത മാസം അവസാനത്തോടെ ദൃശ്യം 2 തെലുങ്കിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ മീന തന്നെയാണ് നായിക. ഷംന കാസിമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. കൂടാതെ നദിയ മൊയ്തു, നരേഷ് വിജയ കൃഷ്ണ, എസ്തര്‍ അനില്‍ എന്നിവരും ചിത്രത്തിലുണ്ട്.
 

Latest News