പത്ത് സീറ്റുകളില്‍ തീരുമാനമായില്ല;കോണ്‍ഗ്രസ് പട്ടിക ഞായറാഴ്ച

ന്യൂദൽഹി- കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക പൂർത്തിയായില്ല. വെള്ളിയാഴ്ച ദല്‍ഹിയില്‍ പട്ടിക പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ആകെ 91 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുക.  81 സീറ്റുകളിലെ സ്ഥാനാർഥികളെ നിശ്‌ചയിച്ചു കഴിഞ്ഞിട്ടുണ്ട്. ബാക്കി 10 സീറ്റുകളിൽ ഉടൻ തീരുമാനമാകും. ഇതിനുശേഷമായിരിക്കും പ്രഖ്യാപനം.

കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുമുണ്ടായിരുന്നു.

മുല്ലപ്പള്ളി ദൽഹിയിൽ തുടരുമെന്നും താനും ഉമ്മന്‍ ചാണ്ടിയും നാട്ടിലേക്ക് മടങ്ങുമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.

എ.കെ.ആന്റണി, രാഹുൽ ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. 

Latest News