തമിഴ് നടന്‍ സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ചെന്നൈ-തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പി അംഗത്വമെടുത്തു. തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.ജയലളിത ഉണ്ടായിരുന്ന സമയത്ത് എഡിഎംകെയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ സെന്തില്‍ പങ്കെടുത്തിരുന്നു.
ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എഡിഎംകെയുമായി സഹകരിക്കാന്‍ തോന്നിയില്ലെന്നും സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി തമിഴ്‌നാട്ടില്‍ അധികാരത്തിലേറിയാല്‍ അഴിമതി ഇല്ലാതാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെന്തില്‍ അഭിപ്രായപ്പെട്ടു.
 

Latest News