എണ്ണ വില ഉയരുന്നു, 100 ഡോളര്‍ വരെയായേക്കാം

കുവൈത്ത് സിറ്റി- എണ്ണ വില കുതിച്ചുയരുന്നതില്‍ എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് ആശ്വാസം. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തികമായി വലിയ നേട്ടം കൈ വരിക്കാനായെന്ന് കണക്കുകള്‍.  കഴിഞ്ഞ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയും കടന്നു ബാരലിനു 68.98 ഡോളറിലെത്തി. 2020 ജനുവരിയില്‍  ലഭിച്ച ഏറ്റവും ഉയര്‍ന്ന എണ്ണ വില ബാരലിനു 63.27 ഡോളര്‍ ആയിരുന്നു.

കോവിഡ് പ്രതിസന്ധിയില്‍ അയവ് വന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വില വര്‍ധനക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എണ്ണ വില ബാരലിനു 100 ഡോളര്‍ വരെ ഉയരുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ പ്രവചനം.

 

Latest News