Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി തൊഴില്‍ നിയമങ്ങള്‍ മാർച്ച് 14 മുതല്‍ മാറുന്നു; എന്തൊക്കെയാണ് പ്രധാന മാറ്റങ്ങളെന്നറിയാം

ജിദ്ദ- സൗദി അറേബ്യയിലെ തൊഴില്‍ നിയമങ്ങളില്‍ ഈ മാസം 14 മുതല്‍  മാറ്റങ്ങള്‍ വരികയാണ്. പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

1. സ്‌പോൺസറുടെ സമ്മതമില്ലാതെ സ്‌പോൺസർഷിപ് മാറ്റം:
താഴെ പറയുന്ന സാഹചര്യങ്ങളിൽ, നിലവിലെ സ്പോൺസറിൽ നിന്ന്  മുൻകൂർ അനുമതി വാങ്ങാതെ തൊഴിലുടമകളെ മാറ്റാൻ സ്വകാര്യമേഖലയിലെ ജീവനക്കാരെ അനുവദിക്കും.

നിലവിലുള്ള തൊഴിൽ കരാർ അവസാനിക്കുമ്പോൾ ആഭ്യന്തര, വിദേശ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിലവിലെ സ്പോൺസറിൽ നിന്ന് അനുമതി വാങ്ങാതെ മാറാന്‍ സാധിക്കും.  എന്നാൽ കരാർ നിലവിലുള്ളപ്പോൾ  സ്പോൺസർ അംഗീകരിച്ചാൽ മാത്രമേ സ്‌പോൺസർഷിപ് മാറ്റം സാധ്യമാവൂ

സ്പോണ്‍സറുടെ സമ്മതം  ഇല്ലാതെ പുതിയ സ്പോൻസറുടെ അടുത്തേക്ക് മാറാന്‍ സാധിക്കുന്ന സാഹചര്യങ്ങളുണ്ട് :
ജീവനക്കാരൻ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ  സ്പോൺസർ ഒരു നോട്ടറൈസ്ഡ് തൊഴിൽ കരാർ നൽകിയില്ല,   തൊഴിലുടമ ജീവനക്കാരന് മൂന്ന് മാസമോ അതിൽ കൂടുതലോ ശമ്പളം നൽകിയില്ല,   തടവ്, യാത്ര, തുടങ്ങിയ  കാരണങ്ങളാൽ സ്പോൺസർ സ്ഥലത്തില്ല. ജീവനക്കാരന്റെ ഇഖാമ തൊഴിലുടമ പുതുക്കി നൽകാതെ കാലാവധി അവസാനിച്ചു. 

 2- സൗദിയിൽ നിന്ന് പുറത്ത് പോകുന്നതിനുള്ള റീ-എൻട്രി വിസക്ക് തൊഴിലാളിക്ക് തന്നെ നേരിട്ട് അപേക്ഷിക്കാം :

നിലവിലുള്ള നിയമമനുസരിച്ചു സൗദി അറേബ്യയിൽ  പുറത്തു പോകുന്നതിനു വിദേശ തൊഴിലാളികൾക്ക്  അവരുടെ നിലവിലെ തൊഴിലുടമയിൽ നിന്ന് റീ-എൻട്രി വിസക്ക് അനുമതി വാങ്ങേണ്ടിയിരുന്നു. എന്നാൽ ഇനിമുതൽ  വിദേശ ജോലിക്കാർ സൗദി അറേബ്യയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവരുടെ സ്പോൺസറിൽ നിന്ന് അനുമതി വാങ്ങേണ്ടതില്ല. പകരം, അവർക്ക് സൗദി സർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി എക്സിറ്റ്, റീ എൻട്രി വിസ നേടാൻ കഴിയും, ജീവനക്കാരൻ രാജ്യത്ത് നിന്ന് പുറത്തു പോകുമ്പോഴും വീണ്ടും പ്രവേശിക്കുമ്പോഴും  സ്പോൺസർക്ക് എസ്.എം.എസ്    അറിയിപ്പ് ലഭിക്കും.

3. തൊഴിൽ കരാറുകളുടെ ഡിജിറ്റൈസേഷൻ :

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് -ഗോസി 2018 നവംബറിൽ നടപ്പിലാക്കിയ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ സൗദി അറേബ്യയിലെ തൊഴിൽ കരാറുകളുടെ   ഡിജിറ്റൈസേഷൻ നടന്നുകൊണ്ടിരിക്കയാണ്.  2021 മാർച്ച് മുതൽ, എല്ലാ കരാറുകളും സ്വകാര്യമേഖലയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള സർക്കാരിന്റെ QIWA ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഡിജിറ്റൈസ് ചെയ്യൽ നിർബന്ധമാണ്.

തൊഴിൽ രംഗത്തെ വഞ്ചനയും ദുരുപയോഗവും തടയുന്നതിനും സൗദി അറേബ്യയിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും  തൊഴിൽ രംഗത്തെ  പുതിയ ആവശ്യകതകളെ കുറിച്ചും സർക്കാരിന് കൂടുതൽ അറിവും മേൽനോട്ടവും ലഭിക്കുന്നതിനും ഇതിലൂടെ സാധ്യമാവും. കൂടാതെ, സ്പോൺസറും  വിദേശ ജോലിക്കാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും  കഴിയും.

 

Latest News