Sorry, you need to enable JavaScript to visit this website.

കുഞ്ചാക്കോ ബോബന്റെ 'നായാട്ട്'  ഏപ്രില്‍ 8ന് തിയറ്ററുകളില്‍ 

ആലപ്പുഴ-കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' ഏപ്രില്‍ എട്ടിന് തിയറ്ററുകളിലെത്തും. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന.
ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അന്‍വര്‍ അലി. രഞ്ജിത് (സംവിധായകന്‍), ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. കൊടൈക്കനാല്‍, വട്ടവട, മൂന്നാര്‍, കൊട്ടക്കാംബൂര്‍, എറണാകുളം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.
 

Latest News