കൊച്ചി- അടുത്തിടെ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ ചിത്രമാണ് ജിയോ ബേബിയുടെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ നേടി. സിനിമയുടെ രാഷ്ട്രീയം കാരണം പല പ്രമുഖ ചാനലുകളും ചിത്രം നിരസിച്ചതായും പിന്നീട് സിനിമ ഹിറ്റാക്കിയത് ഇവിടുത്തെ പെണ്ണുങ്ങളാണെന്നും പറയുകയാണ് സംവിധായകന് ജിയോ ബേബി.ചിത്രം അമ്പത് ദിവസം പൂര്‍ത്തിയാക്കിയ വേളയിലാണ് ഫേസ്ബുക്കിലൂടെ ജിയോ ബേബി ഇതേകുറിച്ച് പറഞ്ഞത്.പല ടിവി ചാനലുകളിലേയും തലപ്പത്തുള്ള സ്ത്രീകള്‍ സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അവര്‍ അനുകൂലമായി സംസാരിച്ചാല്‍ സിനിമ എടുക്കില്ലെന്ന് പറ്ഞ്ഞിരുന്നു. മാധ്യമ മേഖലയിലെ സ്ത്രീ വിവേചനമാണ് ഇത് കാണിക്കുന്നതെന്നും സംവിധായകന് കുറിച്ചു. .
 

	
	




