Sorry, you need to enable JavaScript to visit this website.

മഡ്രീഡ് ഡാര്‍ബിയില്‍ റയല്‍ രക്ഷപ്പെട്ടു

മഡ്രീഡ്- കളി തീരാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ കരീം ബെന്‍സീമയുടെ ഗോളിന് അത്‌ലറ്റിക്കോ മഡ്രീഡുമായി 1-1 സമനില പിടിച്ച് റയല്‍ മഡ്രീഡ്. തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് റയല്‍ അവസാന വേളയിലെ ഗോളില്‍ ജയിക്കുന്നത്. ഞായറാഴ്ച ഒസസൂനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച ബാഴ്‌സലോണ സ്പാനിഷ് ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോയെക്കാള്‍ മൂന്ന് പോയന്റ് മാത്രം പിന്നില്‍.
തോല്‍വി ഉറപ്പായിരുന്ന മത്സരത്തില്‍ ഭാഗ്യം കൊണ്ടാണ് റയലിന് സമനില ലഭിച്ചത്. 15-ാം മിനിറ്റില്‍ ലൂയിസ് സോറസ് അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചു. പിന്നീടും കളിയില്‍ മുന്‍തൂക്കം അത്‌ലറ്റിക്കോക്കായിരുന്നു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ നിരന്തര സമ്മര്‍ദം റയലിന് ഗുണം ചെയ്തു. റയലിന്റെ അടുത്ത മത്സരം ബാഴ്‌സയുമായാണ്.

Latest News