Sorry, you need to enable JavaScript to visit this website.

തുടരെ ആറാം തോല്‍വി, ലിവര്‍പൂള്‍ എങ്ങോട്ട്

ലിവര്‍പൂള്‍- സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ ആറാം പ്രിമിയര്‍ ലീഗ് തോല്‍വി. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ഫുള്‍ഹാമിനോടാണ് നിലവിലെ ചാമ്പ്യന്മാര്‍ എതിരില്ലാത്ത ഒരു ഗോളിന് കീഴടങ്ങിയത്. ആദ്യ പകുതിയില്‍ മരിയോ ലെമിന വിജയഗോള്‍ നേടി. ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്തും അകലുകയാണ്. ഇങ്ങനെ പോയാല്‍ അടുത്ത സീസണില്‍ യുവേഫ കപ്പിലും കളിക്കാനാവില്ല. 
43 പോയന്റുള്ള ലിവര്‍പൂള്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ്. നാലാം സ്ഥാനാക്കാരായ ചെല്‍സിയെക്കാള്‍ നാല് പോയന്റ് കുറവ്. വ്യാഴാഴ്ച ചെല്‍സിയോട് തോറ്റ ടീമില്‍ ഏഴ് മാറ്റം വരുത്തിയാണ് കോച്ച് യുര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ ടീമിനെ സജ്ജമാക്കിയത്. എന്നിട്ടും ഫലമുണ്ടായില്ല. 45-ാം മിനിറ്റില്‍ മുഹമ്മദ് സലാഹിനെ കീഴടക്കിയാണ് ലെമിന ഫുള്‍ഹമിന്റെ ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്. 80-ാം  മിനിറ്റില്‍ സമനില നേടാന്‍ സാദിയോ മാനെക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഹെഡര്‍ പിഴച്ചു.

Latest News