മീനുകള്‍ തിന്നുതീര്‍ത്ത മൃതദേഹം തിരിച്ചറിയാന്‍ മുഖത്തിന്റെ 3 ഡി ചിത്രവുമായി ദുബായി പോലീസ്

ദുബായ്-  കടലില്‍ മരിച്ചയാളുടെ  മുഖത്തിന്‍റെ 3 ഡി ചിത്രം പുറത്തുവിട്ട് ദുബായ് പോലീസ്. തീര്‍ത്തും അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇതുവഴി തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ. ഡി.എന്‍.എയോ വിരലടയാളമോ ലഭിക്കാത്ത വിധം മൃതദേഹം അഴുകിയിരുന്നു.
മത്സ്യങ്ങള്‍ തിന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയുന്നതിന് ഫോറന്‍സിക് 3 ഡി ഫേഷ്യല്‍ പുനര്‍നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ ദുബായ് പോലീസിന്റെ ജനറല്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ക്രിമിനോളജിയിലെ വിദഗ്ധരാണ് തീരുമാനിച്ചത്.


ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധരും പ്രൊഫഷണലുകളുമടങ്ങുന്ന സംഘമാണ്  ഇതിനായി ശ്രമിച്ചത്. മൃതദേഹം ഏതാണ്ട് പൂര്‍ണ്ണമായും അഴുകിയതിനാല്‍, മരിച്ചയാളുടെ മുഖം പുനര്‍നിര്‍മ്മിക്കുന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നുവെന്ന്  ജനറല്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ക്രിമിനോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ മുഹൈരി പറഞ്ഞു.

 

Latest News