കുവൈത്ത്- കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ നിര്യാതനായി. കുവൈത്ത് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 22 ദിവസമായി അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഇദ്ദേഹത്തിന്റെ പത്നി സൗദ കഴിഞ്ഞ 24 നു കുവൈത്ത് അധാൻ ആശുപത്രിയിൽ നിര്യാതയായിരുന്നു.