തോല്‍വി സമ്മതിക്കാതെ നോര്‍ത്ഈസ്റ്റ്

ഫറ്റോര്‍ഡ - ഐ.എസ്.എല്‍ ഫുട്‌ബോളിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദവും സമനിലയില്‍ കലാശിച്ചു. ഇഞ്ചുറി ടൈമില്‍ ഇദരീസെ സില സമ്മാനിച്ച ഗോളാണ് എ.ടി.കെ മോഹന്‍ബഗാനെതിരെ നോര്‍ത്ഈസ്റ്റ് യുനൈറ്റഡിന്റെ മാനം കാത്തത്. 1-1 ല്‍ കളിയവസാനിച്ചു. മുപ്പത്തിനാലാം മിനിറ്റ് മുതല്‍ എ.ടി.കെ ലീഡ് ചെയ്യുന്നുണ്ടായിരുന്നു. മുംബൈ സിറ്റി എഫ്.സിയും ഗോവ എഫ്.സിയും തമ്മിലുള്ള ആദ്യ സെമി 2-2 സമനില ആയിരുന്നു. 
നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ബഗാനെ ഫൈനല്‍ വിസിലിന് ഏതാനും സെക്കന്റുകള്‍ അവശേഷിക്കെയാണ് നോര്‍ത്ഈസ്റ്റ് പിടിച്ചുകെട്ടിയത്. ഖാലിദ് ജമീല്‍ കോച്ചായി ചുമതലയേറ്റ ശേഷം തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് പത്താം മത്സരത്തിലും നോര്‍ത്ഈസ്റ്റ് നിലനിര്‍ത്തി. തുടര്‍ച്ചയായ ഒമ്പതു കളികളില്‍ പരാജയപ്പെടാതെയാണ് നോര്‍ത്ഈസ്റ്റ് സെമി ഫൈനലിലെത്തിയത്.
 

Latest News