Sorry, you need to enable JavaScript to visit this website.

എട്ട് വര്‍ഷം, പതിമൂന്ന് പരമ്പര വിജയം

അഹമ്മദാബാദ് - നാട്ടില്‍ എട്ട് വര്‍ഷത്തിനിടെ തുടര്‍ച്ചയായ പതിമൂന്നാമത്തെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിനോടാണ് അവസാനം തോറ്റത്. 2012-13 ല്‍ 1-2 ന്. 2013 ല്‍ ഓസ്‌ട്രേലിയയെ 4-0 ന് നിലംപരിശാക്കിയ ശേഷം തിരിഞ്ഞുനോക്കിയിട്ടില്ല. പാക്കിസ്ഥാനൊഴികെ എട്ട് ടെസ്റ്റ് ടീമുകളെയും ഇന്ത്യ തോല്‍പിച്ചു. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ രണ്ടു വീതം പരമ്പരകള്‍ ജയിച്ചു. 2012-13 ലെ പരാജയത്തിന് 2017 ല്‍ ഇംഗ്ലണ്ടിനോട് പകരം ചോദിച്ചിരുന്നു, 4-0 നാണ് അവരെ തകര്‍ത്തത്. 
13 പരമ്പര ജയങ്ങളില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനുമെതിരായ ഓരോ മത്സര പരമ്പരകളുമുണ്ട്. ഏറ്റവും കൂടുതല്‍ ഹോം പരമ്പര ജയിച്ച ടീമുകളില്‍ രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. അവര്‍ രണ്ടു തവണ തുടര്‍ച്ചയായി പത്ത് പരമ്പരകള്‍ ജയിച്ചിട്ടുണ്ട്. 1994-2001 കാലഘട്ടത്തിലും 2004-2008 കാലഘട്ടത്തിലും. 
ന്യൂസിലാന്റും അപരാജിത റെക്കോര്‍ഡുമായി കുതിക്കുകയാണ്. 2017 നു ശേഷം അവര്‍ നാട്ടില്‍ തുടര്‍ച്ചയായ എട്ട് പരമ്പര ജയിച്ചിട്ടുണ്ട്.
 

Latest News