തിരുവനന്തപുരം- പിഞ്ച് കുഞ്ഞ് തന്‍റെ മുഖഭാവം അനുകരിക്കുന്ന വിഡിയോ പങ്കുവെച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് അനുയായികളുടെ ലൈക്ക് പ്രവാഹം. ഉമ്മന്‍ ചാണ്ടിയെ പ്രകീർത്തിക്കുന്നവർ കമന്‍റുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാർക്കശ്യത്തെ കുത്തുന്നുമുണ്ട്.
ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. അമ്മയോടൊപ്പുള്ള കുഞ്ഞ് തന്നെ അനുകരിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നിഷ്കളങ്കതയെ തെരഞ്ഞെടുപ്പായിട്ടും അതേ നിഷ്കളങ്കതയോടെ സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്; വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്...അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം..' വീഡിയോ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടി കുറിച്ചു.
ഇതിങ്ങനെ ഷെയർ ചെയ്യാൻ താങ്കൾക്ക് മാത്രമേ കഴിയൂ എന്നാണ് പോസ്റ്റിനു താഴെ തൃത്താല എം.എല്‍.എ വിടി ബല്‍റാമിന്‍റെ കമന്‍റ്.
വിഡിയോ കാണാം
കുഞ്ഞിന്റെ അനുകരണം കണ്ട് ചിരിതൂകി ഉമ്മന്‍ ചാണ്ടി; വൈറലായി വിഡിയോ