കുഞ്ഞിന്റെ അനുകരണം കണ്ട് ചിരിതൂകി ഉമ്മന്‍ ചാണ്ടി; വൈറലായി വിഡിയോ

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി ഹാസ്യ പരിപാടികളുടെ വേദികളില്‍ എപ്പോഴും വിഷയമാകാറുണ്ട്.
പൂര്‍ണ മനസ്സോടെയാണോ എന്നറിയില്ല, അത് അദ്ദേഹം ആസ്വദിക്കുമാറുമുണ്ട്.
ഒരു പിഞ്ചുകുഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ മുഖഭാവം അനുകരിക്കുന്ന ഒരു വിഡിയോ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമ്മ കുഞ്ഞിനോട് ഉമ്മന്‍ ചാണ്ടിയെ കാണിക്കാന്‍ ആവശ്യപ്പെടുന്നതാണ് ആ വിഡിയോ.
ഇപ്പോള്‍ ഇതാ ആ വീഡിയോ ഉമ്മന്‍ ചാണ്ടി കുടുംബ സമേതം  കണ്ടു ചിരിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.

 

Latest News