Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

സുന്ദറിന് വീണ്ടും  കന്നി സെഞ്ചുറി നഷ്ടം

അഹമ്മദാബാദ് - ചെറിയ ടെസ്റ്റ് കരിയറില്‍ നാല് അര്‍ധ ശതകം നേടിയ വാഷിംഗ്ടണ്‍ സുന്ദറിന് കന്നി സെഞ്ചുറി തലനാരിഴക്ക് നഷ്ടമായി. രണ്ടാം തവണയാണ് സുന്ദര്‍ സെഞ്ചുറിക്കരികെ പുറത്താവാതെ നില്‍ക്കുന്നത്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സുന്ദര്‍ 96 റണ്‍സുമായി പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയക്കെതിരായ 85 റണ്‍സ് നോട്ടൗട്ടായിരുന്നു  ഇതുവരെ ഉയര്‍ന്ന സ്‌കോര്‍. 365 റണ്‍സിന് പുറത്തായ ഇന്ത്യക്ക് 160 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡുണ്ട്.
അക്‌സര്‍ പട്ടേലിനൊപ്പം (43) എട്ടാം വിക്കറ്റില്‍ സുന്ദര്‍ 106 റണ്‍സ് പടുത്തുയര്‍ത്തി. റണ്ണൗട്ടിലാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. അതേ സ്‌കോറില്‍ ഇന്ത്യക്ക് അവസാന രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 
ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ ആറിലാണ് ലഞ്ചിന് പോയത്. മുഹമ്മദ് സിറാജിന് സ്വന്തം ബൗളിംഗിനിടെ കൈക്ക് പരിക്കേറ്റ് പിന്മാറേണ്ടി വന്നു.
 

Latest News