സൗദി പ്രവാസികള്‍ക്ക് ആശങ്ക വേണ്ട; ആശ്രിതരുടെ പാസ്പോർട്ട് കാലാവധി തീർന്നാലും ഇഖാമ പുതുക്കാം

റിയാദ് - ആശ്രിതരില്‍ ഒരാളുടെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചാലും കുടുംബനാഥന്റെ ഇഖാമ പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

തന്റെ പാസ്‌പോര്‍ട്ടില്‍ കാലാവധിയുണ്ടെന്നും ഭാര്യയുടെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യങ്ങള്‍ മൂലം പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അറിയിച്ചും ഈ സാഹചര്യത്തില്‍ തന്റെ ഇഖാമ പുതുക്കാന്‍ വല്ല തടസ്സവുമുണ്ടോയെന്ന് ആരാഞ്ഞും വിദേശികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.


ആശ്രിതരില്‍ ഒരാളുടെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിക്കുന്നത് കുടുംബനാഥന്റെ ഇഖാമ പുതുക്കുന്നതിന് തടസ്സമല്ല. കുടുംബനാഥന്‍ സൗദി അറേബ്യക്കകത്തും ആശ്രിതരില്‍ ആരെങ്കിലും വിദേശത്താണെങ്കിലും ഇഖാമ പുതുക്കാന്‍ സാധിക്കും. വിദേശത്തുള്ളവരുടെ റീ-എന്‍ട്രി ഓണ്‍ലൈന്‍ ആയി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. സദ്ദാദ് സേവനം വഴി ഫീസ് അടച്ച തൊഴിലുടമയുടെ അബ്ശിര്‍ അല്ലെങ്കില്‍ മുഖീം പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടു വഴി റീ-എന്‍ട്രി ഓണ്‍ലൈന്‍ ആയി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമെന്ന് ജവാസാത്ത് പറഞ്ഞു.

 

Latest News