ഡ്രൈവര്‍ ഉറങ്ങിപ്പോയി, ബസ് അപകടത്തില്‍പെട്ട് തൊഴിലാളികള്‍ക്ക് പരിക്ക്

ദുബായ് - ഡ്രൈവര്‍ ഉറങ്ങിപ്പോയി, തൊഴിലാളികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഇരുമ്പുവേലിയിലിടിച്ച് 10 പേര്‍ക്കു പരുക്കേറ്റു. ഉമ്മു സുഖീമിലായിരുന്നു അപകടം.

32 യാത്രക്കാരാണ് ഉണ്ടായിരുന്നത്.  പോലീസ് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

 

Latest News