ദുബായ് - ഡ്രൈവര്‍ ഉറങ്ങിപ്പോയി, തൊഴിലാളികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഇരുമ്പുവേലിയിലിടിച്ച് 10 പേര്‍ക്കു പരുക്കേറ്റു. ഉമ്മു സുഖീമിലായിരുന്നു അപകടം.
32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പോലീസ് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.