കുവൈത്തില്‍ ഞായറാഴ്ച മുതല്‍ 12 മണിക്കൂർ കർഫ്യൂ ; വിദേശികള്‍ക്ക് വിലക്ക് തുടരും

കുവൈത്ത് സിറ്റി- കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കുവൈത്തില്‍ വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് വരെ കർഫ്യൂ. ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്ന നിശാനിയമം ഏപ്രില്‍ എട്ടുവരെ തുടരുമെന്ന് ഔദ്യോഗിക ടി.വി റിപ്പോർട്ട് ചെയ്തു.

കർഫ്യൂ ഇല്ലാത്ത സമയത്ത് ജനങ്ങള്‍ക്ക് റസ്റ്റോറന്‍റുകളിലും കോഫി ഷോപ്പുകളിലും പ്രവേശനം നല്‍കില്ല. ഡ്രൈവ് ത്രൂ സേവനവും ഡെലിവറി സേവനവും മാത്രമാണ് അനുവദിക്കുക.

ടാക്സികളില്‍ രണ്ട് യാത്രക്കാരെ മാത്രമേ പാടുള്ളൂ. പാർക്കകളും പൊതുസ്ഥലങ്ങളിലെ ഇരിപ്പിടങ്ങളും അടച്ചിടും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തേക്ക് കുവൈത്തി പൗരന്മാർക്കല്ലാതെ  പ്രവേശനമില്ല. രാജ്യത്ത് വ്യാഴാഴ്ച 1716 കോവിഡ് കേസുകളാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. രോഗം വ്യാപിച്ചു തുടങ്ങിയതിനുശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍.

Latest News