Sorry, you need to enable JavaScript to visit this website.

രഞ്ജിയിൽ കേരളം ക്വാർട്ടറിൽ

റാത്തോക്ക്- കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടറിൽ. ഹരിയാനയെ ഇന്നിംഗ്‌സിനും എട്ടു റൺസിനുമാണ് കേരളം തോൽപ്പിച്ചത്. സീസണിലെ അഞ്ചാം ജയത്തിലൂടെ കേരളത്തിന് 31 പോയിന്റ് ലഭിച്ചു. പത്തുവർഷത്തിന് ശേഷം ഇതാദ്യമായാണ് കേരളം ക്വാർട്ടറിൽ പ്രവേശിക്കുന്നത്. ആദ്യ ഇന്നിംഗ്‌സിൽ ഹരിയാന നേടിയ 208 റൺസിനെതിരെ കേരളം 389 റൺസ് അടിച്ചെടുത്തിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ ഹരിയാനക്ക് 173 റൺസ് മാത്രമാണ് നേടാനായത്. കേരളത്തിന് വേണ്ടി രോഹൻ പ്രേം 93, ജലജ് സക്‌സേന 91, ബാസിൽ തമ്പി 60, മുഹമ്മദ് അസ്്ഹറുദ്ദീൻ 34, സൽമാൻ നിസാർ 33 റൺസ് നേടി. രണ്ടാം ഇന്നിംഗ്‌സിൽ ഹരിയാനയുടെ ആർക്കും നാൽപത് റൺസിനപ്പുറത്തേക്ക് കടക്കാനായില്ല. നായകൻ എ.ആർ മിശ്ര മാത്രമാണ് 40 റൺസ് നേടിയത്. കേരളത്തിന് വേണ്ടി ജലജ് സക്‌സേന, നിഥീഷ് എന്നിവർ മൂന്നു വീതം വിക്കറ്റ് നേടി. ബേസിൽ തമ്പി രണ്ടും വിക്കറ്റ് കൊയ്തു. വമ്പൻമാരെ വീഴ്ത്തിയാണ് ഈ സീസണിൽ കേരളത്തിന്റെ ജൈത്രയാത്ര. 

Latest News