ഒളിംപിക്‌സ് നടത്താന്‍  പെണ്‍പട ഒരുങ്ങുന്നു

ടോക്കിയൊ - ടോക്കിയൊ ഒളിംപിക്‌സിന്റെ സംഘാടക സമിതിയില്‍ 12 വനിതകളെ കൂടി ഉള്‍പെടുത്തി. ഇതോടെ വനിതാ പ്രാതിനിധ്യം 42 ശതമാനമായി. 45 അംഗ സമിതിയില്‍ 19 വനിതകള്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് എണ്‍പത്തിമൂന്നുകാരനായ യോഷിരൊ മോരിക്ക് പ്രസിഡന്റ് പദവി രാജി വെക്കേണ്ടിവന്നതാണ് പുതിയ നീക്കത്തിന് കാരണം. വനിതയായ സെയ്‌കൊ ഹാഷിമോട്ടോയാണ് പകരം പ്രസിഡന്റായത്.
 

Latest News