കാത്തിരുന്ന മത്സരത്തില്‍ ഇബ്ര കളിക്കില്ല

മിലാന്‍ - യൂറോപ്യന്‍ ഫുട്‌ബോളില്‍ ആരാധകര്‍ കാത്തിരുന്ന മത്സരത്തില്‍ സ്ലാറ്റന്‍ ഇബ്രഹിമോവിച് കളിക്കില്ല. എ.സി മിലാനും മാഞ്ചസ്റ്റര്‍ യുനൈറ്റഡും യൂറോപ്പ കപ്പിന്റെ പ്രി ക്വാര്‍ട്ടറില്‍ മുഖാമുഖം വന്നതോടെ ഇബ്ര പഴയ ടീമിനെതിരെ കളിക്കുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മിലാന്‍ താരം നേരത്തെ യുനൈറ്റഡിനൊപ്പം യൂറോപ്പ കിരീടം നേടിയിരുന്നു. എന്നല്‍ റോമക്കെതിരായ ഇറ്റാലിയന്‍ ലീഗിലെ 2-1 വിജയത്തില്‍ ഇബ്രക്ക് തുടയില്‍ പരിക്കേറ്റു. രണ്ടാഴ്ചക്കടിയിലാണ യുനൈറ്റഡിനെതിരായ യൂറോപ്പ കപ്പിലെ രണ്ടു പാദവും.
 

Latest News