Sorry, you need to enable JavaScript to visit this website.

ഒന്നാം സ്ഥാനം കളഞ്ഞു, ഗോകുലം അഞ്ചാമത്‌

കൊല്‍ക്കത്ത - പത്തു പേരുമായി ഉശിരോടെ പൊരുതിയ ഗോകുലം കേരളാ എഫ്.സി ഐ-ലീഗ് ഫുട്‌ബോളിലെ അവസാന ലീഗ് മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് 2-3 ന് തോറ്റു. ഇതോടെ ചര്‍ച്ചില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തി. 10 കളികളില്‍ അവര്‍ക്ക് 22 പോയന്റുണ്ട്. 17 പോയന്റുമായി റിയല്‍ കശ്മീരും പഞ്ചാബ് എഫ്.സിയും രണ്ടാം സ്ഥാനം പങ്കിടുന്നു. ട്രാവു, മുഹമ്മദന്‍ സ്‌പോര്‍ടിംഗ്, ഗോകുലം ടീമുകള്‍ 16 പോയന്റുമായി ഫൈനല്‍ റൗണ്ടിലെ അവസാന മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. ജയിച്ചിരുന്നുവെങ്കില്‍ ഗോകുലത്തിന് 19 പോയന്റുമായി ഒന്നാം സ്ഥാനത്തെത്താമായിരുന്നു.ഈ ആറ് ടീമുകള്‍ തമ്മില്‍ ലീഗടിസ്ഥാനത്തില്‍ ഏറ്റുമുട്ടി ചാമ്പ്യന്മാരെ തീരുമാനിക്കും. ഐസ്വാള്‍ എഫ്.സി, സുദേവ എഫ്.സി, നെരോക്ക, ചെന്നൈ സിറ്റി, ഇന്ത്യന്‍ ആരോസ് ടീമുകള്‍ ലീഗടിസ്ഥാനത്തില്‍ ഏറ്റുമുട്ടി തരംതാഴ്ത്തപ്പെടുന്ന ടീമുകളെയും നിര്‍ണയിക്കും. 
ഗോകുലത്തിന് അഞ്ച് വിജയവും നാല് പരാജയവും ഒരു സമനിലയുമാണ്. ലൂക്ക മയ്‌സന്റെ ഇരട്ട ഗോളാണ് (26, 87 മിനിറ്റുകളില്‍) ചര്‍ച്ചിലിന് വിജയം സമ്മാനിച്ചത്. കിംഗ്്‌സ്്‌ലി ഫെര്‍മാണ്ടസ് (53) രണ്ടാം ഗോളടിച്ചു. 

Latest News