Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ഏഷ്യാ കപ്പ്  മാറ്റേണ്ടി വരും -പാക്കിസ്ഥാന്‍

കറാച്ചി- ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുന്നപക്ഷം ഈ വര്‍ഷം ജൂണില്‍ നടക്കേണ്ട ഏഷ്യാ കപ്പ് നീട്ടിവെക്കേണ്ടിവരുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി. രണ്ട് മത്സരങ്ങളും ഒരേ സമയത്ത് വരുന്നതിനാല്‍ ഈ വര്‍ഷം ഏഷ്യാ കപ്പ് നടക്കുന്ന കാര്യം സംശയമാണെന്നും 2023 ലേക്ക് നീട്ടിവെക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷമായിരുന്നു ഏഷ്യാ കപ്പ് നടക്കേണ്ടിയിരുന്നത്. കോവിഡിനെ തുടര്‍ന്ന് അത് ഈ വര്‍ഷത്തേക്ക് നീട്ടി. ഈ വര്‍ഷം ജൂണില്‍ ഏഷ്യാ കപ്പിന് ആതിഥ്യമരുളാമെന്ന് ശ്രീലങ്ക അറയിച്ചിട്ടുണ്ട്. എന്നാല്‍ അതേ സമയം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടുന്നപക്ഷം ഏഷ്യാ കപ്പ് നടത്താനാവാത്ത അവസ്ഥ വരുമെന്ന് ഇഹ്‌സാന്‍ മാനി ചൂണ്ടിക്കാട്ടി.

Latest News