കുവൈത്ത് സിറ്റി- തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്മിത്ത് ശങ്കർ എന്ന ജിത്തു( 40) ആണ് മരിച്ചത്.ഹവല്ലിയിൽ തയ്യൽ തൊഴിലാളിയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സുലൈബീകാത്ത് ശ്മശാനത്തിൽ സംസ്കരിക്കും.
പിതാവ്: ശങ്കർ. മാതാവ്: കുമാരി രമണി അമ്മ. മകൾ: നേത്ര. സഹോദരൻ: കുർഷിത്ത്.