ബാഴ്‌സലോണ ആസ്ഥാനത്ത്  പോലീസ് റെയ്ഡ്

മഡ്രീഡ് - ഞെട്ടിക്കുന്ന നീക്കത്തില്‍ ബാഴ്‌സലോണ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ച് റെയ്ഡ് നടത്തിയ സ്പാനിഷ് പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മുന്‍ പ്രസിഡന്റ് ജോസപ് മരിയ ബര്‍തോമിയോയും ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തെ 'ബാഴ്‌സാഗെയ്റ്റ്' വിവാദവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ക്ലബ്ബിനെ വിമര്‍ശിച്ച നിരവധി മുന്‍കാല കളിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നടന്ന അപവാദപ്രചാരണമാണ് 'ബാഴ്‌സാഗെയ്റ്റ്' എന്നറിയപ്പെട്ടത്. അറസ്റ്റ് നടന്നതായി പോലീസ് സ്ഥിരീകരിച്ചെങ്കിലും ആരൊക്കെയാണ് പിടിയിലായതെന്ന് വെളിപ്പെടുത്തിയില്ല.
ക്ലബ്ബ് ആസ്ഥാനത്ത് പോലീസ് എത്തിയതായി ബാഴ്‌സലോണയും സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. 
 

Latest News