സൗദിയിൽ തൊഴിലാളികളുടെ അവധി അവകാശങ്ങൾ എങ്ങിനെയാണ്?

തൊഴിലാളിയുടെ ഭാര്യയോ മക്കളിലാരെങ്കിലുമോ മരണപ്പെട്ടാൽ അഞ്ചു ദിവസം അവധി ലഭിക്കും. വിവാഹത്തിനും ഇത്രയും ദിവസം അവധി ലഭിക്കും. പുതിയ കുട്ടി പിറന്നാൽ മൂന്നു ദിവസം അവധി ലഭിക്കുന്നതിന് അർഹതയുണ്ടാകും. വനിതാ ജീവനക്കാർക്ക് പ്രസവത്തിന് പത്താഴ്ച അവധി ലഭിക്കും. പ്രസവം കഴിഞ്ഞുള്ള ആറാഴ്ചക്കാലം വനിതാ ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് വിലക്കുണ്ട്. പ്രസവാവധി വേതനമില്ലാതെ ഒരു മാസം നീട്ടുന്നതിന് വനിതകൾക്ക് അവകാശമുണ്ടാകും. നവജാത ശിശുക്കൾക്ക് രോഗമോ വൈകല്യങ്ങളോ ഉണ്ടെങ്കിൽ വേതനത്തോടെ ഒരു മാസത്തെ ലീവിന് അവകാശമുണ്ടാകും. ഭർത്താവ് മരണപ്പെടുന്ന പക്ഷം മുസ്‌ലിം വനിതാ ജീവനക്കാർക്ക് ഇദ്ദ ആചരിക്കുന്നതിന് നാലു മാസവും പത്തു ദിവസവും പൂർണ വേതനത്തോടെ ലീവ് ലഭിക്കും. ഭർത്താവ് മരണപ്പെടുന്ന അമുസ്‌ലിം ജീവനക്കാർക്ക് വേതനത്തോടെ പതിനഞ്ചു ദിവസത്തെ ലീവ് ലഭിക്കാനും അവകാശമുണ്ടാകും. 

Latest News