മെസ്സിക്ക് 19ാം ഗോള്‍, ബാഴസലോണ രണ്ടാമത്

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബാഴ്‌സലോണക്ക് രണ്ടു ഗോള്‍ ജയം. ലിയണല്‍ മെസ്സിയുടെ ലീഗിലെ പത്തൊമ്പതാം ഗോളില്‍ സെവിയയെ 2-0 ന് തോല്‍പിച്ച് ബാഴ്‌സലോണ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. മെസ്സിയുടെ ഫ്രീകിക്കില്‍ നിന്ന് ഉസ്മാന്‍ ദെംബെലെയാണ് ഇരുപത്തൊമ്പതാം മിനിറ്റില്‍ ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ മെസ്സി ലീഡുയര്‍ത്തി. 
ബാഴ്‌സലോണക്ക് 25 കളിയില്‍ 53 പോയന്റായി. 24 കളിയില്‍ 52 പോയന്റുള്ള റയല്‍ മഡ്രീഡിനെ മറികടന്നു.
 

Latest News