ഐ-ലീഗിലും സൂപ്പര്‍ സണ്‍ഡേ

കൊല്‍ക്കത്ത - ഐ.എസ്.എല്ലിനെ പോലെ ഐ-ലീഗ് ഫുട്‌ബോളിലും ഞായറാഴ്ച വിധി നിര്‍ണയ ദിനം. കിരീട റൗണ്ടിലേക്കുള്ള ആറ് ടീമുകളുടെ ചിത്രം വ്യക്തമാവും. നാല് ടീമുകള്‍ക്ക് മാത്രമാണ് ഇതുവരെ ഫൈനല്‍ റൗണ്ട് ഉറപ്പായത്. ചര്‍ച്ചില്‍ ബ്രദേഴ്‌സ് (19 പോയന്റ്), റിയല്‍ കശ്മീര്‍ (17), ഗോകുലം കേരളാ എഫ്.സി (16), പഞ്ചാബ് എഫ്.സി (15) ടീമുകള്‍ക്ക്. അവശേഷിച്ച രണ്ട് സ്ഥാനത്തിനായി മൂന്ന് ടീമുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു -ട്രാവു, മുഹമ്മദന്‍ സ്‌പോര്‍ടിംഗ്, ഐസ്വാള്‍ എഫ്.സി എന്നിവക്ക്. 
ഇന്ത്യന്‍ ആരോസ്, നെരോക്ക എഫ്.സി, ചെന്നൈ സിറ്റി എഫ്.സി, സുദേവ എഫ്.സി എന്നീ ടീമുകളുടെ സാധ്യത അവസാനിച്ചു. തരംതാഴ്ത്തപ്പെടുന്ന ടീമുകളെ നിശ്ചയിക്കാനുള്ള പോരാട്ടങ്ങളാണ് ഈ ടീമുകള്‍ തമ്മില്‍ ഇനി നടക്കുക.
 

Latest News