ഹിമ ദാസ് ഇനി പോലീസ് ഓഫീസര്‍

ഗുവാഹതി - 2018 ലെ ലോക ജൂനിയര്‍ 400 മീറ്റര്‍ ചാമ്പ്യന്‍ ഹിമ ദാസ് ഇനി അസമില്‍ പോലീസ് ഓഫീസര്‍. ഡെപ്യൂട്ടി സൂപ്രണ്ടായാണ് നിയമനം. ടോക്കിയൊ ഒളിംപിക്‌സിന് യോഗ്യത നേടാന്‍ ശ്രമിക്കുന്ന ഹിമ കായിക കരിയര്‍ തുടരും. മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നിയമന ഉത്തരവ് കൈമാറി. പോലീസ് ഓഫീസറാവുക തന്റെ ബാല്യകാല സ്വപ്‌നമാണെന്ന് ഇരുപത്തൊന്നുകാരി പറഞ്ഞു. ഹിമ 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളി മെഡലും വനിതാ റിലേയിലും മിക്‌സഡ് റിലേയിലും സ്വര്‍ണവും നേടിയിരുന്നു.
 

Latest News