സ്ലാറ്റാന്‍ പഴയ ടീമിനെതിരെ, യൂറോപ്പയില്‍ മിലാന്‍-യുനൈറ്റഡ്

പാരിസ് - യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. എ.സി മിലാനും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലാണ് പ്രി ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലൊന്ന്. മിലാന്റെ സ്ലാറ്റന്‍ ഇബ്രഹിമോവിച് തന്റെ പഴയ ക്ലബ്ബിനെ നേരിടും. 2017 ല്‍ യുനൈറ്റഡിനൊപ്പം ഇബ്ര യൂറോപ്പ കിരീടം നേടിയിരുന്നു. 2019 ല്‍ ഇബ്രഹിമോവിച് എത്തിയ ശേഷം എ.സി മിലാന്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരികയാണ്. 2011 നു ശേഷം ആദ്യമായി ഇറ്റാലിയന്‍ ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ അവര്‍ മുന്‍പന്തിയിലുണ്ട്. മുപ്പത്തൊമ്പതുകാരന്‍ 13 കളികളില്‍ 14 ഗോളടിച്ചു. 
ആഴ്‌സനലും ഒളിംപ്യാകോസും തമ്മിലാണ് മറ്റൊരു പ്രി ക്വാര്‍ട്ടര്‍. അയാക്‌സ്-യംഗ് ബോയ്‌സ്, ഡീനാമൊ കിയേവ്-വിയ്യാറയല്‍, റോമ-ശാഖ്തര്‍ ഡോണറ്റ്‌സ്‌ക്, ഡീനാമൊ സാഗരിബ്-ടോട്ടനം തുടങ്ങിയവയാണ് മറ്റു പ്രധാന മത്സരങ്ങള്‍. 

Latest News