Sorry, you need to enable JavaScript to visit this website.

കോഹ് ലി ബി.സി.സി.ഐയെ ന്യായീകരിക്കുന്നു -കുക്ക

അഹമ്മദാബാദ് - ഇന്ത്യന്‍ ടീം രണ്ടു ദിവസത്തിനുള്ളില്‍ പത്തു വിക്കറ്റിന് ജയിച്ച മൊട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ച് വിവാദം പൊടിപൊടിക്കുന്നു. പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് ഇന്ത്യന്‍ കളിക്കാരുള്‍പ്പെടെ നിരവധി മുന്‍കാല കളിക്കാര്‍ കുറ്റപ്പെടുത്തി. പിച്ച് മികച്ചതാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലി പറഞ്ഞു. നിലംപതിച്ച 30 വിക്കറ്റില്‍ ഇരുപത്തൊന്നിനും കാരണം സ്പിന്‍ ചെയ്യാത്ത പന്തുകളാണെന്നാണ് ഇതിന് കോഹ്്‌ലി ന്യായം പറഞ്ഞത്.  
എന്നാല്‍ രണ്ട് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്മാര്‍ ഇതിനോട് വിയോജിച്ചു. പന്ത് ആദ്യ ദിനം മുതലും വന്‍ തോതിലും സ്പിന്‍ ചെയ്തുവെന്ന് കുക്ക് ചൂണ്ടിക്കാട്ടി. ബി.സി.സി.ഐക്കു വേണ്ടി കോഹ്്‌ലി പിച്ചിനെ ന്യായീകരിക്കുകയാണെന്നും മുന്‍ നായകന്‍ കുറ്റപ്പെടുത്തി. ജോ റൂട്ടിനെ പോലെ ഉജ്വല ഫോമിലുള്ള, സ്പിന്‍ നന്നായി നേരിടുന്ന കളിക്കാര്‍ പോലും പ്രയാസപ്പെട്ടുവെന്ന് മറ്റൊരു മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്ട്രൗസ് ചൂണ്ടിക്കാട്ടി.
 

Latest News