ലോക ചാമ്പ്യനെ അട്ടിമറിച്ച്  ഇന്ത്യന്‍ ബോക്‌സര്‍ 

സൊഫീയ - ലോക, ഒളിംപിക് ചാമ്പ്യന്‍ ഉസ്‌ബെക്കിസ്ഥാന്റെ ഷഖോബിദ്ദീന്‍ സോയറോവിനെ അട്ടിമറിച്ച് ഇന്ത്യയുടെ ദീപക് കുമാര്‍ ബള്‍ഗേറിയയിലെ സ്ട്രാന്‍ഡ്യ മെമ്മോറിയില്‍ ബോക്‌സിംഗിന്റെ 52 കിലോ വിഭാഗത്തില്‍ സെമിയിലെത്തി. ഏഷ്യന്‍ വെള്ളി മെഡലുകാരനാണ് ദീപക്. ഇന്ത്യയുടെ അമിത് പംഗലിനെ തോല്‍പിച്ചാണ് 2019 ല്‍ സോയറോവ് ലോക ചാമ്പ്യനായത്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡലുകാരനുമാണ് ഉസ്‌ബെക് താരം.
 

Latest News