ബ്ലാസ്‌റ്റേഴ്‌സിന് ഒമ്പതാം തോല്‍വി, അടുത്ത സീസണിന് ഒരുക്കം തുടങ്ങി

ഫറ്റോര്‍ഡ - അവസാന ലീഗ് മത്സരത്തില്‍ നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനോട് തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലെ ഐ.എസ്.എല്ലിനോട് വിടചോദിച്ചു. മലയാളി താരം വി.പി സുഹൈറിന്റെ ഗോളിലാണ് നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് ഐ.എസ്.എല്ലിന്റെ സെമി ഫൈനലില്‍ സ്ഥാനം പിടിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് അടുത്ത സീസണിന് ഒരുക്കം തുടങ്ങി. ഇന്ത്യന്‍ ആരോസിന്റെ പ്രതിഭാധനനായ ഡിഫന്റര്‍ മണിപ്പൂരുകാരനായ റുയീവ ഹോര്‍മിപാമുമായി കരാറൊപ്പിടാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. 
ഈ സീസണിലെ ഒമ്പതാം തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. 20 കളിയില്‍ 17 പോയന്റ്. 11 ടീമുകളില്‍ പത്താം സ്ഥാനത്താണ്. 20 കളികളില്‍ മൂന്ന് ജയവും എട്ട് സമനിലയും ഒമ്പത് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. കോച്ച് കിബു വികൂനയെ പുറത്താക്കിയ മഞ്ഞപ്പടക്ക് അടുത്ത സീസണിനു മുമ്പെ ടീമിനെ ഉടച്ചുവാര്‍ക്കേണ്ടി വരും.
 

Latest News