Sorry, you need to enable JavaScript to visit this website.

മെസ്സി ജഴ്‌സി ചോദിച്ചു, എതിര്‍ ഗോളി ഞെട്ടി

ബാഴ്‌സലോണ - ലിയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ 3-0 ന് എല്‍ചെയെ തോല്‍പിച്ചു. ഇതോടെ മെസ്സിക്ക് ലീഗില്‍ 18 ഗോളായി. എന്നാല്‍ മത്സരത്തിനു ശേഷമായിരുന്നു മെസ്സി അക്ഷരാര്‍ഥത്തില്‍ എതിരാളികളെ ഞെട്ടിച്ചത്. കളിക്കു ശേഷം മെസ്സി തന്റെ ജഴ്‌സി എല്‍ചെ ഗോളി എഡ്ഗാര്‍ ബാദിയക്ക് സമ്മാനിച്ചു. പിന്നീട് തന്നോട് ജഴ്‌സി ആവശ്യപ്പെട്ടത് ബാദിയക്ക് വിശ്വസിക്കാനായില്ല. ജോര്‍ദി ആല്‍ബയാണ് ബാഴ്‌സലോണയുടെ മൂന്നാമത്തെ ഗോളടിച്ചത്. ഇതോടെ പോയന്റ് പട്ടികയില്‍ ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അത്‌ലറ്റിക്കൊ മഡ്രീഡിനെക്കാള്‍ അഞ്ചും റയല്‍ മഡ്രീഡിനെക്കാള്‍ രണ്ടും പോയന്റ് പിന്നിലാണ് ബാഴ്‌സലോണ. 
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബാഴ്‌സലോണക്ക് തിരിച്ചടിയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ നൗകാമ്പില്‍ പി.എസ്.ജിയോട് 1-4 ന് തോറ്റു. സ്ഥാനക്കയറ്റം നേടിവന്ന കാദിസിനോട് സ്പാനിഷ് ലീഗില്‍ 1-1 സമനില വഴങ്ങി. 


 

Latest News