ഐശ്വര്യ റായിക്കൊപ്പം നൃത്തം ചെയ്ത് മകള്‍ ആരാധ്യ

മുംബൈ- ഐശ്വര്യ റായിക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്ത് മകള്‍ ആരാധ്യ, വൈറലായി വീഡിയോ.  വിവാഹപാര്‍ട്ടിക്കിടെ  മനോഹരമായി നൃത്തം ചെയ്യുന്ന അമ്മയും മോളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിയ്ക്കുന്നത്. ഐശ്വര്യയുടെ അടുത്ത ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അമ്മയും മോളും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി വേദി കയ്യടക്കിയത്. ഇരുവര്‍ക്കുമൊപ്പം  അഭിഷേക് ബച്ചനും ചുവട് വച്ചു.
 

Latest News