താരറാണി ശ്രീദേവിയുടെ വേര്‍പാടിന്  ഇന്നേക്ക് മൂന്ന് വര്‍ഷം

മുംബൈ-ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് 54 വയസില്‍ ശ്രീദേവി വിടവാങ്ങുന്നത്. നാലാം വയസില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറിയ ശ്രീദേവി, കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത 'മുണ്ട്ര് മുടിച്ച്' സിനിമയില്‍ നായികയായി. സത്യവാന്‍ സാവിത്രി, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലുമെത്തി. ശേഷം ബോളിവുഡിലുമെത്തി. 1978 ല്‍ സോല്‍വാസാവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവി ബോളിവുഡില്‍ നായികയായി അരങ്ങേറിയത്.പിന്നീടായിരുന്നു നിര്‍മാതാവ് ബോണി കപൂറുമായുള്ള വിവാഹം. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ശ്രീ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ആരും കൊതിക്കുന്ന തിരിച്ച് വരവ് നടത്തി. അപ്രതീക്ഷിതമായിട്ടായിരുന്നു അമ്പത്തിനാലാം വയസ്സിലെ വിയോഗം
 

Latest News