എന്ന് നിന്റെ മൊയ്തീന് ശേഷം മഹാവീര്‍ കര്‍ണയുമായി ആര്‍ എസ് വിമല്‍

മുക്കം-എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര മഹാവീര്‍ കര്‍ണ. ഈ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ പുറത്തിറങ്ങി. വാശു ഭഗന്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 300 കോടിയാണ്. ഡോ കുമാര്‍ വിശ്വാസ് ആണ് ചിത്രത്തിന്റെ സംഭാഷണവും അഡീഷണല്‍ സ്‌ക്രീന്‍പ്ലേയും എഴുതുന്നത്. ചിത്രത്തില്‍ കര്‍ണനായി വേഷമിടുന്നത് ആരെന്ന വിവരം ഇതുവരെയായും പുറത്തുവിട്ടിടില്ല.32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 

Latest News