നാഗ്പൂർ- ടെസ്റ്റ് കരിയറിലെ പത്തൊൻപതാമത്തെ സെഞ്ചുറി ഇരട്ട ശതകത്തോടെ ആഘോഷിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്്‌ലി. ലങ്കക്കെതിരായ രണ്ടാമത്തെ ടെസ്റ്റിലാണ് നായകന്റെ ഇരട്ടിമധുരം. രോഹിത് ശർമയും സെഞ്ചുറി പൂർത്തിയാക്കിയ മത്സരത്തിൽ ഇന്ത്യ 405 റൺസ് ലീ്ഡ് നിലനിർത്തി ഡിക്ലയർ ചെയ്തു. 176.1 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശതകം(102*) പൂർത്തിയാക്കിയ ഉടനെ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സ്‌കോർ 610/6.
ഇന്ത്യക്ക് വേണ്ടി മുരളി വിജയ്, ചേതേശ്വർ പുജാര എന്നിവർ ആദ്യദിവസം തന്നെ സെഞ്ചുറി നേടിയിരുന്നു. 267 പന്തിൽ നിന്നാണ് വിരാട് കോഹ്‌ലി തന്റെ 213 റൺസ് നേടിയത്. 17 ബൗണ്ടറിയും 2 സിക്‌സും അടങ്ങിയതായിരുന്നു ഇന്നിംഗ്‌സ്. ദിൽരുവൻ പെരേരയ്ക്കാണ് കോഹ്്‌ലിയുടെ വിക്കറ്റ്.